Mahallu News

വഖഫ് ബോര്‍ഡ് ലോണ്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Posted on: 03 Jul 2012



കൊച്ചി: മെഡിസിന്‍, എന്‍ജിനീയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മുസ്‌ലിം വിദ്യാര്‍ത്ഥികളില്‍ നിന്ന് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് നല്‍കുന്ന ലോണ്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2012-13 അധ്യയന വര്‍ഷത്തെ അലോട്ട്‌മെന്റ് പ്രകാരം ഒന്നാം വര്‍ഷം കോഴ്‌സിന് ചേര്‍ന്നിട്ടുള്ളവര്‍ക്കേ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാകൂ.

എം.ബി.ബി. എസ്.-35, ബി.ടെക്-35, ബി.ഡി.എസ്-11, ബി.വി.എസ്‌സി.-2, ബി.എച്ച്.എം.എസ്-5, ബി.എ.എം.എസ്. - 5, ബി.എസ്.സി. നഴ്‌സിങ് - 7 എന്നീ പ്രകാരം 100 പേര്‍ക്കാണ് ഈ വര്‍ഷം ലോണ്‍ അനുവദിക്കുക.
പ്ലസ്-2 പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ തത്തുല്യായ ഗ്രേഡോ ലഭിച്ചിരിക്കണം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെയായിരിക്കണം. അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിന് സമീപം, വി.ഐ.പി. റോഡ്, കലൂര്‍, കൊച്ചി-682017 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ അപേക്ഷാഫോറം തപാലില്‍ അയച്ചുതരും. പൂരിപ്പിച്ച അപേക്ഷകള്‍ സപ്തംബര്‍ 29ന് വൈകീട്ട് 5 മണിക്കുള്ളില്‍ മേല്‍ കാണിച്ചിട്ടുള്ള വിലാസത്തില്‍ ലഭിക്കണം.


മഹല്ല് ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍
Posted on: 02 Mar 2012


ആലുവ: എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സില്‍ നടത്തിയ ആലുവ താലൂക്കിലെ മഹല്ല് ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ടി.എ. അഹമ്മദ്കബീര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്വയം പര്യാപ്തമായ മഹല്ലുകള്‍ എന്ന സന്ദേശവുമായി ജില്ലാ മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ഭാരവാഹികള്‍ ജില്ലയില്‍ നടത്തുന്ന പര്യടന പരിപാടിയുടെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ നടത്തിയത്. ആലുവ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ താലൂക്ക് ജമാ അത്ത് കൗണ്‍സില്‍ പ്രസിഡണ്ട് എം.എ. അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ. സിദ്ദിഖ്, സി.കെ. സമീര്‍ എന്നിവര്‍ പങ്കെടുത്തു.

 

മഹല്ല് സംവിധാനം ശക്തമാക്കാന്‍ പൂര്‍ണസമയ പ്രചാരകരെ നിയോഗിക്കും: സമസ്ത  (Posted on: 11 March 2012)

കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): മഹല്ല് സംവിധാനം ശക്തമാക്കാന്‍ പ്രശ്‌ന പരിഹാരസമിതി ഉള്‍പ്പെടെയുള്ള കേന്ദ്രീകൃത പദ്ധതികള്‍ നടപ്പാക്കാന്‍ 300 മഹല്ലുകള്‍ക്ക് ഒന്ന് എന്ന തോതില്‍ 10 പൂര്‍ണസമയ പ്രചാരകരെ വിനിയോഗിക്കാന്‍ ഞായറാഴ്ച കൂരിയാട്ട് സമാപിച്ച സമസ്തകേരള 85-ാം വാര്‍ഷികസമ്മേളനം നിശ്ചയിച്ചു. സമ്മേളനത്തിന്റെ സമീപന രേഖയി ലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. വ്യവസ്ഥാപിത പാഠ്യപദ്ധതിയും സ്‌കോളര്‍ഷിപ്പും മേല്‍നോട്ട സംവിധാനവുംവഴി ദര്‍സ് സംവിധാനം കാര്യക്ഷമമാക്കാന്‍ ദര്‍സ് കോ- ഓര്‍ഡിനേ ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കും.

29 February 2012


ഹെല്‍പ്‌ ലൈന്‍ ആരംഭിച്ചു

ഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളിലേക്കും മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശന സമയം അടുത്തിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുഗമമാക്കുകയെന്ന ലക്ഷ്യമാണ്‌ SKSSF ഡല്‍ഹി ചാപ്‌റ്ററിന്റെ കീഴില്‍നടത്തുന്ന Educall-2012എന്ന സംരഭം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. സംസ്ഥാനത്തിന്‌ പുറത്ത്‌ വിശിഷ്യ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളെയും അവിടെ ലഭ്യമായ കോഴ്‌സുകള്‍ , ലഭ്യമായ സ്‌കോളര്‍ഷിപ്പുകള്‍ , പഠന താമസത്തിനുള്ള ചിലവുകള്‍ മറ്റു വിവരങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക്‌ എത്തിക്കുകയാണ്‌ Educall-2012. ഡല്‍ഹിയിലെ പ്രമുഖ കേന്ദ്ര സര്‍വകലാശാലകളായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ്യ ഇസ്‌ലാമിയ്യ, അലിഗഡ്‌ മുസ്‌ലിം സര്‍വകലാശാല തുടങ്ങിയവയില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്‌. പ്രസ്‌തുത യൂനിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട വിവരങ്ങളറിയുന്നതിന്‌ താഴെ കൊടുക്കുന്ന നമ്പറുകളിലോ ഈമെയില്‍ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്‌.


ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹി. മൊബൈല്‍ :, 08130588830
ജാമിയ മില്ലിയ്യ ഇസ്‌ലാമിയ, ന്യൂഡല്‍ഹി - 09891584350, 08800512202
ഡല്‍ഹി യൂണിവേഴ്‌സിറ്റി - 07503702939, 09958562190
അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി - 07417802103, 084394917172
ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ഡല്‍ഹി - 09582405434, 08287979119
ഐ ഐ ടി, ഡല്‍ഹി - 09711253274
ഐ ഐ എം സി, ഡല്‍ഹി - 8130605365
Email - skssfdelhi@gmail.com 



അന്നദാതാവായി മുന്നാക്കല്‍ പള്ളി
Posted on: 14-Aug-2011 10:47 PM
മലപ്പുറം: 50 വര്‍ഷംമുമ്പാണ് മൂന്നാക്കലില്‍ നേര്‍ച്ച തുടങ്ങിയത്. പണം, സ്വര്‍ണം, അരി, പായ, എണ്ണ തുടങ്ങിയവയാണ് ആദ്യകാലത്ത് നേര്‍ച്ചയായി ലഭിച്ചിരുന്നത്. നേര്‍ച്ചക്ക് അരി നല്‍കിയാല്‍ പ്രത്യേകം ഫലം കിട്ടുമെന്ന വിശ്വാസം പരന്നതോടെ അരി പ്രധാന നേര്‍ച്ചയായി. ആദ്യകാലത്ത് ഇങ്ങനെ കിട്ടിയ അരി കഞ്ഞിവച്ച് വിളമ്പുകയായിരുന്നു രീതി. അരിവരവ് വര്‍ധിച്ചതോടെ പള്ളിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന മഹല്ല് കമ്മിറ്റി ഇവ പരിസരത്തെ വിശ്വാസികള്‍ക്ക് ചെറിയതോതില്‍ വിതരണംചെയ്യാന്‍ തുടങ്ങി. പിന്നീടാണ് ഇത് സമീപ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചത്. പള്ളി സ്ഥിതിചെയ്യുന്ന എടയൂര്‍ പഞ്ചായത്തിലെയും പരിസരത്തെ പന്ത്രണ്ട് പഞ്ചായത്തുകളിലെയും 17,000 കുടുംബങ്ങള്‍ക്ക് നിലവില്‍ അരി നല്‍കിവരുന്നുണ്ട്. മഹല്ല് കമ്മിറ്റി വിതരണം ചെയ്യുന്ന പ്രത്യേക കാര്‍ഡ് ഉപയോഗിച്ചാണ് വിതരണം. പഞ്ചായത്തുകളിലെ 150 ഓളം മഹല്ലുകമ്മറ്റികളാണ് ജാതി-മത ഭേദമെന്യെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് മൂന്നാക്കല്‍ പള്ളി മഹല്ല്കമ്മറ്റി കാര്‍ഡ് അനുവദിക്കും. ഒരു കിലോ മുതല്‍ ഒരു ടണ്‍ അരിവരെ ഇവിടെ നേര്‍ച്ചയായി ലഭിക്കുന്നുണ്ട്. റമദാന്‍ കാലത്ത് അരിവരവ് കൂടും. നോമ്പുകാലത്തെ എല്ലാ ഞായറാഴ്ചകളിലും അരിവിതരണമുണ്ടാകും. ചുരുങ്ങിയത് 10 കിലോ അരിയാണ് ഓരോ കുടുംബത്തിനും നല്‍കുക. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ തുടരുന്ന അരിവിതരണത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളെത്തും. 9000 ചാക്കിലധികം അരിയാണ് ഈ ദിവസങ്ങളില്‍ ഇവിടെ വിതരണംചെയ്യുന്നത്. സാധാരണഗതിയില്‍ മാസത്തില്‍ രണ്ടുതവണയാണ് അരിവിതരണം. അരി നേര്‍ച്ചയായി കിട്ടിയാല്‍ പരിസരവാസികളെ കൂവി അറിയിക്കുകയായിരുന്നു പണ്ടത്തെ രീതി. ഇപ്പോള്‍ മൂന്നാക്കല്‍ പള്ളിവഴി അരിവിതരണം അറിയിക്കും. ഇത് ജനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടാണ് എല്ലാവരിലും എത്തുക. മിത്തും യാഥാര്‍ഥ്യവും നിറഞ്ഞ സാംസ്കാരിക പശ്ചാത്തലമുള്ള പള്ളിക്ക് 900 വര്‍ഷമാണ് പഴക്കം കണക്കാക്കുന്നത്. മേലെ പള്ളി, താഴെ പള്ളി എന്നിങ്ങനെ രണ്ടുപള്ളികളാണ് ഇവിടെയുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വര്‍ഷംതോറും നിരവധിപേര്‍ ഇവിടെ തീര്‍ഥാടനത്തിനെത്തുന്നുണ്ട്. മേലെ പള്ളി "സത്യപ്പള്ളി" എന്ന പേരിലും അറിയപ്പെടുന്നു. മുന്നാക്കല്‍ പള്ളി വെറുമൊരു മുസ്ലിം ആരാധനാലയം മാത്രമല്ല. പാവപ്പെട്ട പതിനായിരങ്ങളുടെ അന്നദാതാവാണ്. എല്ലാ മാസവും ഇവിടെ അരി വാങ്ങാനെത്തുന്നവരില്‍ ജാതിമത ഭേദങ്ങളില്ല. അന്നത്തിനായി കൈനീട്ടുന്ന ആര്‍ക്കും നിറമനസ്സോടെ ദാനംചെയ്യുന്ന ഈ പള്ളിയും മഹല്ല് കമ്മിറ്റിയും റമദാന്‍ നാളില്‍ കൂടുതല്‍ ഉദാരമാകും. പള്ളിക്ക് വിശ്വാസികള്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്ന അരിയാണ് പാവങ്ങളുടെ വിശപ്പടക്കാന്‍ പള്ളി ദാനം ചെയ്യുന്നത്




സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണവും
Posted on: 12 Dec 2011


താമരശ്ശേരി: പെരുമ്പള്ളി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണവും 13, 14, 15 തീയതികളില്‍ പെരുമ്പള്ളിയില്‍ നടക്കും.

അബ്ദുന്നാസര്‍ അഹ്‌സനി മടവൂര്‍, മുഹമ്മദ് ഹൈതമി വാവാട്, മുഹമ്മദലി ദാരിമി എന്നിവര്‍ പ്രഭാഷണം നടത്തും. അല്‍ഹാജ് ഉമര്‍ ബാഖവി ഇരുമ്പുഴി ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കും.

വഖഫ് ബോര്‍ഡിന്റെ ക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കണം- കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ
Posted on: 11 Dec 2011


തൃശ്ശൂര്‍:സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും സമൂഹത്തിലെ സാധാരണക്കാരിലേക്ക് എത്തിക്കുവാന്‍ മഹല്ല് കമ്മിറ്റികള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ ആവശ്യപ്പെട്ടു.

കേരള വഖഫ് സംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷാനവാസ് കാട്ടകത്ത് രചിച്ച 'വഖഫ് നിയമവും മഹല്ല് ഭരണവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഖഫ് സ്വത്ത് അന്യാധീനപ്പെട്ടുപോകുന്നത് സംബന്ധിച്ച ജോയിന്റ് പാര്‍ലമെന്ററി റിപ്പോര്‍ട്ട് സമുദായം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. പി.എ. മാധവന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പുസ്തകപ്രകാശനം സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ. തങ്ങള്‍ നിര്‍വഹിച്ചു. അജ്‌സന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ (യു.എ.ഇ.) ഷിഹാസ് സുല്‍ത്താന്‍ പുസ്തകം ഏറ്റുവാങ്ങി. വഖഫ് ആനുകൂല്യങ്ങളെ സംബന്ധിച്ചുള്ള ലഘുലേഖ വഖഫ് സംരക്ഷണസമിതി സംസ്ഥാന സംഘാടക സെക്രട്ടറി അബ്ദുള്‍ റഊഫ് ചേറ്റുവ ഏറ്റുവാങ്ങി. 'വിദ്യാര്‍ഥികളും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളും' എന്ന വിഷയത്തില്‍ റിട്ട. ഡിഐജി മൊയ്തുട്ടി ക്ലാസെടുത്തു.



ജമാഅത്ത് കൗണ്‍സില്‍ ജില്ലാസമ്മേളനം തുടങ്ങി
Posted on: 10 Dec 2011


അമ്പലപ്പുഴ: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാസമ്മേളനം വളഞ്ഞവഴിയില്‍ തുടങ്ങി. സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ പതാക ഉയര്‍ത്തി.

ജില്ലാ കൗണ്‍സില്‍ യോഗം ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാവര്‍ക്കിങ് പ്രസിഡന്റ് തൈക്കല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. കമാല്‍ എം. മാക്കിയില്‍, പി.പി. മക്കാര്‍ഹാജി, എ.സൈനുലാബ്ദ്ദീന്‍, ടി.എച്ച്.മുഹമ്മദ് ഹസന്‍, നസര്‍ മൂപ്പന്‍, സൈനുദ്ദീന്‍ കുഞ്ഞ്, കരുമാടി മജീദ്, എച്ച്. മുഹമ്മദാലി, എം.പി. അബ്ദുള്‍ അസീസ്, ഇ.കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

ശനിയാഴ്ച 10ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കായിക്കര ഷംസുദ്ദീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ധക്യകാലപെന്‍ഷന്‍ വിതരണോദ്ഘാടനം ജി.സുധാകരന്‍ എം.എല്‍.എ.യും, മഹല്ല് ഇമാം പെന്‍ഷന്‍ വിതരണോദ്ഘാടനം അഡ്വ.എ.എം. ആരിഫ് എം.എല്‍.എ. യും നിര്‍വഹിക്കും.

11.30ന് പ്രതിനിധി സമ്മേളനം തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റകഴകം പ്രസിഡന്റ് പ്രൊഫ. ജവാഹിറുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് സമാപന സമ്മേളനവും മഹല്ല് പ്രസിഡന്റുമാരെ ആദരിക്കലും കേന്ദ്ര ഊര്‍ജ്ജസഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ. പൂക്കുഞ്ഞ് അധ്യക്ഷത വഹിക്കും.
കുടുംബസംഗമം ഇന്ന്
Posted on: 10 Dec 2011


കുന്നംകുളം: ചാട്ടുകുളം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കുടുംബസംഗമം ശനിയാഴ്ച 4ന് ഹയാത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ സംഘടിപ്പിക്കും. റഫീഖ് അഹ്‌സനി ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്യും. പി.എസ്.കെ. മൊയ്തു ബാഖവി മാടവന മുഖ്യപ്രഭാഷണം നടത്തും.
എടക്കുളം മഹല്ല് സമ്മേളനം സമാപിച്ചു
Posted on: 09 Dec 2011


തിരുനാവായ: എടക്കുളം ഇര്‍ശാദുസ്വിബ്‌യാന്‍ മദ്രസ്സയുടെ പുതുക്കിപ്പണിത കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ചയായി നടന്നുവരുന്ന മഹല്ല് സമ്മേളനം പൊതുസമ്മേളനത്തോടെ സമാപിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സ്വാലിഹ് അന്‍വരി ചേകനൂര്‍ എന്നിവര്‍ മതപ്രഭാഷണം നടത്തി.

പുതുക്കിപ്പണിത കേന്ദ്ര മദ്രസ്സയുടെ കെട്ടിടത്തിന്റെയും നീറ്റിന്‍കരയിലെ ബ്രാഞ്ച് മദ്രസ്സയുടെയും കാദനങ്ങാടിയിലെ ഷോപ്പിങ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സി.മമ്മൂട്ടി എം.എല്‍.എ മഹല്ല് ഡയറക്ടറി പ്രകാശനം ചെയ്തു. സമസ്ത പ്ലസ്ടു പരീക്ഷയില ഉന്നതവിജയം നേടിയ വിദ്യാര്‍ഥിനികള്‍ക്കുള്ള അവാര്‍ഡ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിതരണം ചെയ്തു. സയ്യിദ് കെ.കെ.എസ്. തങ്ങള്‍, സി.പി.അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ കരീം ബാഖവി, അബ്ദുറഹ്മാന്‍ ദാരിമി, ഇ.പി.കുട്ട്യാപ്പ ഹാജി, സി.പി.മൊയ്തീന്‍ കുട്ടി ഗുരുക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.


സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രഖ്യാപനസമ്മേളനം 11ന്
Posted on: 08 Dec 2011


തൃശ്ശൂര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ മഹാസമ്മേളനത്തിന്റെ പ്രഖ്യാപനസമ്മേളനം ചാവക്കാട് മണത്തലയില്‍ ഡിസംബര്‍ 11ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന നേതാക്കളായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ പങ്കെടുക്കും. ജനവരി 16ന് കൂര്‍ക്കഞ്ചേരിയില്‍ മഹല്ല് സംഗമവും ജനവരി അവസാനം കുന്നംകുളത്ത് മദ്രസ മാനേജ്‌മെന്റ് സെമിനാറും ഇതോടനുബന്ധിച്ച് നടത്തും. ഫിബ്രവരിയില്‍ വാഹനപ്രചാരണജാഥ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ നിന്നാരംഭിച്ച് പെരുമ്പിലാവില്‍ സമാപിക്കും. പത്രസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മദ്രസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡന്റ് ശെഖുനാ എം.കെ.എ. കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.

ചാവശ്ശേരി ജുമാമസ്ജിദിന് കുറ്റിയടിച്ചു
Posted on: 26 Nov 2011


ഇരിട്ടി: ചാവശ്ശേരി മുസ്‌ലിം ജുമാഅത്തിന് കീഴില്‍ പുനര്‍നിര്‍മിക്കുന്ന ജുമാമസ്ജിദിന് കുറ്റിയടിക്കല്‍ കര്‍മം നടത്തി. ജില്ലാ നയിബ് ഖാസി ഹാഷിം കുഞ്ഞിതങ്ങളുടെ സാന്നിധ്യത്തില്‍ സമസ്ത കേരള ഇസ്‌ലാംമത വിദ്യാലയ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുള്‍ സലാം മൗലവി കുറ്റിയടിക്കല്‍ കര്‍മം നടത്തി. ജുമാഅത്ത് ഭരണ സമിതി പ്രസിഡന്റ് സി.സി.നസീര്‍ ഹാജി, ജന.സെക്രട്ടറി കെ.ഇ.എന്‍. മജീദ്, ഖത്തീബ് അഹമ്മ് ഷരീഫ് ഫൈസി എന്നിവര്‍ പങ്കെടുത്തു.
 
വീരാജ്‌പേട്ട അമ്മത്തി ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു
Posted on: 26 Nov 2011


ഇരിട്ടി: വീരാജ്‌പേട്ട അമ്മത്തി ജുമാമസ്ജിദ് അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പള്ളികള്‍ സമാധാനത്തിന്റെ സന്ദേശവാഹകരായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മതത്തിന്മേല്‍ ഇതര മതങ്ങളുടെ സംസ്‌കാരങ്ങള്‍ അടിച്ചേല്പിച്ചല്ല നാട്ടില്‍ മതസൗഹാര്‍ദ്ദവും സമാധാനവും ഉണ്ടാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സാഹോദര്യത്തിന്റെ മതമായ ഇസ്‌ലാം ഭീകരതയ്ക്കും വര്‍ഗീയതയ്ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡന്റ് പി.എം.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കുടക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് മുസ്‌ലിയാര്‍, ഫാ.ദീപക്‌ജോര്‍ജ്, സ്വാമി ജഗത്മാനന്ദ മഹാരാജ, സ്വാമി ദേവസ്വരൂപാനന്ദ, അബ്ദുള്‍റഷീദ് സൈനി കക്കിഞ്ചെ, ഹംസ അന്‍വരി, കുടക് ഡി.സി.സി. പ്രസിഡന്റ് പി.പി.പ്രദീപ്, അബാസ് മുസ്‌ലിയാര്‍, മുക്കണ്ട ബോസ് ദേവയ്യ, കെ.എം.മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
മഹല്ല് കുടുംബസംഗമം
Posted on: 27 Nov 2011


എരുമപ്പെട്ടി:ദുബായ് ആദൂര്‍ മഹല്ല് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ.യിലെ ആദൂര്‍ നിവാസികളുടെ കുടുംബസംഗമം നടന്നു. മഹല്ല് ജോയിന്റ് സെക്രട്ടറി കെ.എം. നൗഫല്‍ ഉദ്ഘാടനം ചെയ്തു. കെ.പി. അലി അധ്യക്ഷനായി. എബ്രഹാം ഐ. ചീരന്‍ മുഖ്യാതിഥിയായി.


സിജി ജില്ലാ ചാപ്റ്റര്‍ മഹല്ല് സംഗമം
Posted on: 23 Nov 2011


കല്പറ്റ: സിജി ജില്ലാ ചാപ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മഹല്ല് ഭാരവാഹികളുടെയും ഖത്തീബുമാരുടെയും സംഗമം നടത്തി.

മദ്രസാ ഗ്രാന്റിന് അപേക്ഷിക്കുന്ന 97 മഹല്ലില്‍നിന്നുള്ള ഭാരവാഹികള്‍ പങ്കെടുത്ത മഹല്ല് കൂട്ടായ്മ വയനാട് മുസ്‌ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി എം.എ. മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്തു. ഐ.ജി.സി. ജന. സെക്രട്ടറി പി. റഹീം ക്ലാസ്സെടുത്തു. എം.സി.എ. ജമാല്‍ അധ്യക്ഷത വഹിച്ചു. പി.എ. അബ്ദുള്‍നാസര്‍, ഇ. മുസ്തഫ, എം. മുഹമ്മദ്ഷാ, കെ. അബ്ദുറഹ്മാന്‍, കെ. ജലീല്‍, എ.കെ. മജീദ്, നിസാര്‍ മണിമ, നുഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

കിണാശ്ശേരി ടൗണ്‍ മസ്ജിദ് ഉദ്ഘാടനം നാളെ
Posted on: 16 Nov 2011


കോഴിക്കോട്: കിണാശ്ശേരി കുളങ്ങരപ്പീടികയില്‍ ടൗണ്‍ മസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയായി. നവംബര്‍ 17-ന് വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കും. വിശാലമായ ടൗണ്‍ മസ്ജിദ് സ്ഥാപിക്കാനുള്ള ഏറെ നാളത്തെ ശ്രമമാണ് ഫലം കണ്ടിരിക്കുന്നത്. മഹല്ല് കാരണവന്മാരായ വി.എം. കോയ, എ.പി. അബ്ദുള്ള മുസ്‌ല്യാര്‍ എന്നിവരുടെ അഭ്യര്‍ഥനപ്രകാരം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരാണ് പള്ളി നിര്‍മാണം സാധ്യമാക്കിയത്. അദ്ദേഹം തന്നെ ഉദ്ഘാടനവും നിര്‍വഹിക്കും. കുളങ്ങരപ്പീടിക-മാങ്കാവ് ബൈപ്പാസ് റോഡരികിലുള്ള പള്ളിയില്‍ ഒരേസമയം ആയിരം പേര്‍ക്ക് പ്രാര്‍ഥന നടത്താനുള്ള സൗകര്യമുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി കശ്മീരി വിദ്യാര്‍ഥികളുടെ ഗാനവിരുന്ന്, പ്രവാചകപ്രകീര്‍ത്തനസദസ്സ് തുടങ്ങിയവയുണ്ടാകും.

റിലീഫ് കമ്മിറ്റി ഓഫീസ് തുറന്നു
Posted on: 16 Nov 2011


നടുവണ്ണൂര്‍: വെള്ളിയൂര്‍ മസ്ജിദുല്‍ ഹുദാ മഹല്ലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ റിലീഫ് കമ്മിറ്റി ഓഫീസ് പേരാമ്പ്ര മേഖല സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ് സി.എസ്.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. കെ.എസ്. മൗലവി, പി. ഇമ്പിച്ചി മമ്മു, അബ്ദുല്‍ജബാര്‍ ദാരിമി, പി.സി. അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, കെ.ടി. അസ്സന്‍ എന്നിവര്‍ സംസാരിച്ചു. എം.കെ. ഫൈസല്‍ സ്വാഗതവും വി.എം. അഷ്‌റഫ് നന്ദിയും പറഞ്ഞു.



ജമാഅത്ത് കൗണ്‍സില്‍ സുഹൃദ്‌സംഗമം ഇന്ന്
Posted on: 12 Nov 2011


അമ്പലപ്പുഴ:കേരള മുസ്‌ലീം ജമാഅത്ത് കൗണ്‍സില്‍ ജില്ലയിലെ മഹല്ല് പ്രതിനിധികളെയും നേതാക്കളെയും പങ്കെടുപ്പിച്ച് ശനിയാഴ്ച രണ്ടിന് ആലപ്പുഴ റെയ്ബാന്‍ കോണ്‍ഫറന്‍സ്ഹാളില്‍ സുഹൃദ്‌സംഗമം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ.എ.നിസാമുദ്ദീന്‍ അറിയിച്ചു. കേന്ദ്രഊര്‍ജ്ജസഹമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനംചെയ്യും. ജി.സുധാകരന്‍ എം.എല്‍.എ. മുഖ്യാതിഥിയാകും.
  
സ്നേഹ വിരുന്ന്
ചാവക്കാട്: ബലിപെരുന്നാളിനോടനുബന്ധിച്ച് മുതുവട്ടൂര്‍ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്നേഹ വിരുന്ന് നടത്തി. വ്യത്യസ്ഥ മതവിഭാഗങ്ങളില്‍പ്പെട്ട നിരവധി പേര്‍ പങ്കെടുത്തു. പാലയൂര്‍ മാര്‍തോമാ അതിരൂപതാ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാദര്‍ ബര്‍ണാഡ്‌തട്ടില്‍, എ കെ പ്രഭാകര്‍ജി ഗുരുവായൂര്‍, രാധാകൃഷ്ണന്‍ കാക്കാശ്ശേരി, മുതുവട്ടൂര്‍ മഹല്‍ ഖത്തീബ്
സുലൈമാന്‍ അസ്ഹരി എന്നിവര്‍ പ്രഭാഷണം നടത്തി. മഹല്ല് കമ്മറ്റി വൈസ്‌ പ്രസിഡന്‍റ് എ അബ്ദുല്‍ ഹസീബ് അധ്യക്ഷത വഹിച്ചു. അക്ബര്‍ ഖുര്‍ആന്‍ പാരായാണവും ശംസുദ്ധീന്‍ സ്വാഗതവും, മഹല്ല് സെക്രട്ടറി എ വി മുഹമ്മദ്‌ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‍ സ്നേഹവിരുന്നിന്‍റെ ഭാഗമായി ചായ സല്‍ക്കാരം നടന്നു.

ഈദ് മീറ്റ് നടത്തി
Posted on: 09 Nov 2011

ദുബായ്: കരൂപ്പടന്ന ടൗണ്‍ മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ ഈദ് മീറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് എം.എ അലിയുടെ ആധ്യക്ഷതയില്‍ ദുബായ് തൃശൂര്‍ ജില്ല കെ.എം.സി.സി. സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂര്‍ ഉദ്്ഘാടനം ചെയ്തു. ഷാഹുല്‍ ഹമീദ് കെ.കെ. വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

രക്ഷാധികാരി മുഹമ്മദ് ഹാജി കെ.എച്ച് ആശംസ പ്രസംഗം നടത്തി. സത്താര്‍ കരൂപ്പടന്ന, ഉമ്മര്‍ മക്കാന്തറ, കുഞ്ഞുമുഹമ്മദ് ഓളിപ്പറമ്പില്‍, മുസമ്മില്‍ വടക്കന്‍വീട്ടില്‍ ഹംസകുട്ടി പി.എ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് കെ.എ. സ്വാഗതവും സിദ്ദിക് ടി.എ. നന്ദിയും പറഞ്ഞു.
 
ബീമാപള്ളിയിലെ ഊരുവിലക്ക് വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാനെന്ന് ജമാഅത്ത്
Oct 26,2011
തിരുവനന്തപുരം:ബീമാപള്ളി മുസ്‌ലിം ജമാഅത്ത് 27 'കുടുംബങ്ങളെ' ഊരുവിലക്കിയെന്ന ചില പത്ര വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് സെക്രട്ടറി എം. എ. ഖാദര്‍ അറിയിച്ചു.

തെക്കന്‍ കേരളത്തിലെ ഏറ്റവും പ്രസിദ്ധവും അംഗസംഖ്യ കൊണ്ട് ഏറ്റവും വലുതുമായ മഹല്ല് ജമാഅത്താണ് ബീമാപള്ളി. ജാതി-മതഭേദമെന്യേ ലക്ഷങ്ങള്‍ ആശ്രയമായി കരുതുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രവുമാണ് ബീമാപള്ളി. ബീമാപള്ളി മുസ്‌ലിം ജമാഅത്തിന്റെ നിയമാവലിക്കെതിരെയും ജമാഅത്തിന്റെ പൊതുഅച്ചടക്കത്തിന് വിരുദ്ധമായും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുക സാധാരണ സംഭവമാണ്.

ജമാഅത്ത് ഭാരവാഹികളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ സംഘം ചേര്‍ന്ന് ലംഘിച്ച 27 വ്യക്തികളെ ജമാഅത്ത് നിയമാവലിക്ക് വിധേയമായി അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതില്‍ യാതൊരു അസ്വാഭാവികതയുമില്ല. ഈ സംഭവത്തെ 27 കുടുംബങ്ങളെ ജമാഅത്ത് ഊരുവിലക്കിയെന്ന വിധം വാര്‍ത്ത ചമച്ച് ചില സംഘടനകളെ കൂട്ടുപിടിച്ച് പ്രചാരണം നടത്തുന്നത് ജമാഅത്ത് നേതൃരംഗത്തുള്ള ചില വ്യക്തികളോടുള്ള വിരോധം തീര്‍ക്കാനാണ്. ഇതിന് യാതൊരു നീതീകരണവുമില്ലെന്ന് സെക്രട്ടറി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
mathrubhumi

ജില്ലാതല മഹല്ല് സംഗമം
Posted on: 23 Oct 2011


കണ്ണൂര്‍: സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 25ന് ചൊവ്വാഴ്ച രാവിലെ 10ന് സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാതല മഹല്ല് സംഗമം കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.

പിണങ്ങോട് അബൂബക്കര്‍, മുക്കം ഉമര്‍ഫൈസി എന്നിവര്‍ ക്ലാസെടുക്കും. പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മ്മദ് മൗലവി, സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങള്‍, അബ്ദുറഹ്മാന്‍ കല്ലായി സംബന്ധിക്കും.
courtesy : Mathrubhumi.com

കണ്‍വെന്‍ഷന്‍ നടത്തി
Posted on: 20 Oct 2011


കാളികാവ്: കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ മഹല്ല് കൂട്ടായ്മയായ കാളികാവ് ഏരിയാ ഖാസീസ് അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷതവഹിച്ചു. മുജീബ് ദാരിമി, കെ.വി, അബ്ദുറഹിമാന്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി(ചെയ), ഉമര്‍ ബാഖവി, എം.എം.ദാരിമി, കെ.വി. അബ്ദുറഹിമാന്‍ ദാരിമി, ഹുസൈന്‍ ബാഖവി, മുഹമ്മദലി(വൈ. ചെയ), സി.പി. മുജീബ്‌റഹ്മാന്‍(കണ്‍.), ബഹാഉദ്ദീന്‍ ഫൈസി, അസ്ഗറലി ദാരിമി, അബ്ദുല്ല ഫൈസി, അബ്ദുറഹിമാന്‍ ദാരിമി, (ജോ.കണ്‍), സുലൈമാന്‍ ഹാജി(ട്രഷ).

courtesy : mathrubhumi.com

 ബദര്‍പള്ളി ശിലാസ്ഥാപനകര്‍മം നടന്നു 

 Posted on: 16 Oct 2011

താനൂര്‍ : കോര്‍മന്‍ കടപ്പുറത്ത് പുനര്‍നിര്‍മിക്കുന്ന ബദര്‍പള്ളിയുടെ ശിലാസ്ഥാപനകര്‍മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മഹല്ല് ഖത്തീബ് ഷംസുദ്ദീന്‍ ഫൈസി അധ്യക്ഷതവഹിച്ചു.
courtesy :skssfnews.com
വിവാഹ ധനസഹായവിതരണം ഇന്ന്
Posted on: 16 Oct 2011


ചാവക്കാട്: മണത്തല മഹല്ല് വിവാഹ സഹായസമിതിയുടെ നിര്‍ധന പെണ്‍കുട്ടികള്‍ക്കുള്ള സഹായവിതരണവും ദുഅ സമ്മേളനവും ഞായറാഴ്ച വൈകീട്ട് 7ന് മണത്തല ദാറുത്ത അലീം മദ്രസ അങ്കണത്തില്‍ നടക്കും. ധനസഹായവിതരണം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മാനേജര്‍ മംബഹുല്‍ ഹുദാ കേച്ചേരി കുഞ്ഞിമുഹമ്മദ് സഖാഫി മുഖ്യപ്രഭാഷണം നടത്തും. അല്‍ ഹാജ് ശൈഖ് കെ.എം. അബ്ദുള്ള മുസ്‌ലിയാര്‍ ദുഅ സമ്മേളനത്തിന് നേതൃത്വം നല്‍കും. 23 പെണ്‍കുട്ടികള്‍ക്കാണ് ഈ വര്‍ഷം ധനസഹായം നല്‍കുന്നതെന്ന് സഹായസമിതി പ്രസിഡന്റ് കെ. കുഞ്ഞിമുഹമ്മദ്, സെക്രട്ടറി ടി.വി. അലി എന്നിവര്‍ പറഞ്ഞു.

മഹല്ല് സംഗമം
Posted on: 12 Oct 2011


കോഴിക്കോട്: കിണാശ്ശേരി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് സംഗമവും പുതുതായി ആരംഭിച്ച ഓഫീസും വലിയ ഖാസി സയിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റാഷിദ് നിസാമി മുഖ്യപ്രഭാഷണം നടത്തി. കെ.ടി.ബീരാന്‍കോയ, അബ്ദുറഹ്മാന്‍ ഖാസിമി, വാക്കാലൂര്‍ മുഹമ്മദ്‌ഫൈസി, സി.കെ.മാമുക്കോയ, പുത്തലത്ത് ഉസ്മാന്‍കോയ ഹാജി, മമ്മിഹാജി, മാമുഹാജി, മുഷ്താഖ്.എം.പി എന്നിവര്‍ സംസാരിച്ചു. courtesy : mathrubhumi.com

ഹജ്ജ് പഠന ക്ലാസ്
Posted on: 09 Oct 2011


എരുമപ്പെട്ടി:ആദൂര്‍ തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്രസയില്‍ ഹജ്ജ് പഠന ക്ലാസ്സും ദു ആ സമ്മേളനവും നടത്തി. മഹല്ല് ഖത്തീബ് അബ്ദുള്‍ സത്താര്‍ അന്‍വരി നേതൃത്വം നല്‍കി. ആദൂര്‍ മഹല്ലിന്റെ പരിധിയില്‍നിന്ന് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. മഹല്ല് പ്രസിഡന്റ് ഹാജി കെ.കെ. മുഹമ്മദ്, ജനറല്‍ സെക്രട്ടറി ജലീല്‍ ആദൂര്‍, പി.കെ. മനാഫ്, കെ.എം. നൗഫല്‍, പി.കെ. ചേക്കുട്ടി, കെ.കെ. ഹബീബ് കോയ തങ്ങള്‍, മുസ്തഫ ആച്ചപ്പുള്ളി, കെ.സി. മൊയ്തുട്ടി, പി.എം. അന്‍സാര്‍, കെ.വൈ. മൊയ്തീന്‍, നൗഫല്‍ ടി.എ. എന്നിവര്‍ പ്രസംഗിച്ചു.
കള്ളുഷാപ്പിനെതിരെ പ്രകടനം നടത്തി
Posted on: 07 Oct 2011


കരുളായി: കരുളായിയിലെ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കരുളായി മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. സ്വാദിഖ് അന്‍വരി ഉദ്ഘാടനംചെയ്തു. കരുളായി മഹല്ല് ഖാസി കെ.ടി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷതവഹിച്ചു. അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി, കെ. നാസര്‍, കെ. മുഹമ്മദ്, കെ.പി. മുജീബ് മുസ്‌ലിയാര്‍, ഇല്ലിക്കല്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ഫൈസി, അബ്ദുല്‍ഖാദര്‍ ഫൈസി, അലിഅക്ബര്‍ സൈനി, കെ.സി. കുഞ്ഞാലി മുസ്‌ലിയാര്‍, കെ.സി. ഹസ്സന്‍ മുസ്‌ലിയാര്‍, അബ്ബാസ് അഷ്‌റഫി, മുഹമ്മദ് മുസ്‌ലിയാര്‍ മുണ്ടേരി എന്നിവര്‍ നേതൃത്വംനല്‍കി.
മഹല്ല് സംഗമം
Posted on: 04 Oct 2011


തലശ്ശേരി:കാന്തലോട്ട് പള്ളി മഹല്ല് സംഗമം മദ്രസ ഹാളില്‍ ചേര്‍ന്നു. നന്തി ദാറുസലാം പ്രിന്‍സിപ്പല്‍ എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സി. മുഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. കെ. ഹാഷിം ഹാജി, സി.കെ. ജലാലുദ്ദീന്‍ ഹാജി, കെ.സി മൊയ്തു, സി.ടി. മുഹമ്മദ് അമീര്‍, ആര്യ ഹുസൈന്‍, എ.കെ. മുസ്തഫ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ.പി. അഹമ്മദ് സ്വാഗതവും കെ.സി. നൗഫല്‍ നന്ദിയും പറഞ്ഞു. courtesy : mathrubhumi.com

വിവാഹത്തട്ടിപ്പ്: മഹല്ലുകളില്‍ പ്രത്യേക സംഘം രൂപവത്കരിക്കണമെന്ന് ആവശ്യം


കാളികാവ്: മേഖലയില്‍ നടക്കുന്ന വിവാഹ തട്ടിപ്പുകള്‍  തടയാന്‍ ഓരോ പ്രദേശത്തേയും മഹല്ല് കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം രൂപവത്കരിക്കണമെന്ന് ആവശ്യമുയര്‍ന്നു. മുസ്ലിം വിവാഹങ്ങള്‍ നടക്കണമെങ്കില്‍ വരന്‍െറ മഹല്ലിലെ കമ്മിറ്റിക്കാരില്‍നിന്ന് എഴുത്ത് വേണമെന്ന നിബന്ധന മൂലം ആദ്യ കാലങ്ങളില്‍ കുറേ തട്ടിപ്പുകള്‍ നിയന്ത്രിക്കാനായിരുന്നു. എന്നാല്‍, വ്യാജ രേഖകള്‍ ഹാജരാക്കിയും ബന്ധുക്കളായി മറ്റാരെയെങ്കിലും ചട്ടംകെട്ടിയുമാണ് ഇപ്പോള്‍ തട്ടിപ്പ് നടത്തുന്നത്.
മഹല്ലുകളുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ച് നിര്‍ബന്ധമായും പരിശോധനകളുടേയും അന്വേഷണങ്ങളുടേയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം വിവാഹങ്ങള്‍ നടത്തേണ്ടതെന്നാണ് ആവശ്യമുയരുന്നത്.
വിവിധ മഹല്ലുകളിലെ  സംഘങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം കൂടി ഉണ്ടാക്കിയാല്‍ ഏറെക്കുറെ വിവാഹ തട്ടിപ്പ് കുറക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 courtesy:madhyamam.com


ചേരമാന്‍ ജുമാമസ്ജിദില്‍ ചരിത്രമെഴുതി സ്‌നേഹസംഗമം
Posted on: 22 Aug 2011



കൊടുങ്ങല്ലൂര്‍: ചരിത്രം സ്പന്ദിക്കുന്ന ചേരമാന്‍ ജുമാമസ്ജിദ് പുതിയൊരു ചരിത്രമുഹൂര്‍ത്തത്തിലേക്ക് വാതില്‍ തുറന്നു. മതസൗഹാര്‍ദ്ദത്തിന്റെ മഹിതമനോഹരചരിത്രം പേറിനില്‍ക്കുന്ന മസ്ജിദിന്റെ കവാടം കടന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും മുപ്പത് ബിഷപ്പുമാരും എത്തിയത് ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ്. സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും വിനിമയങ്ങള്‍ ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്റെയും പരസ്?പരബഹുമാനത്തിന്റെയും നല്ലനിമിഷങ്ങളാണ് സൃഷ്ടിച്ചത്. മതങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പ് നേരിയ വര മാത്രമാണെന്നും മൂല്യപരമായി മതങ്ങളുടെ സാരാംശം ഒന്നുതന്നെയാണെന്നും പ്രഖ്യാപിച്ചാണ് മാര്‍ ആലഞ്ചേരിയും സംഘവും മടങ്ങിയത്.

മാര്‍ ആലഞ്ചേരിയെയും സംഘത്തെയും മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ്‌സയിദ്, അബ്ദുള്‍ഖയ്യാം, മഹല്ല് കമ്മിറ്റിയുടെ മറ്റു ഭാരവാഹികള്‍, ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സ്വീകരിച്ചു. മസ്ജിദിന്റെ അകത്തളങ്ങളിലേക്ക് പ്രവേശിച്ച മേജര്‍ ആര്‍ച്ച് ബിഷപ്പും സംഘവും പള്ളിയുടെ സവിശേഷതകള്‍ കാണുകയും ചോദിച്ചറിയുകയും ചെയ്തു.

ഖുര്‍ആനിലെയും ബൈബിളിലെയും സൂക്തങ്ങള്‍ ഉദ്ധരിച്ചാണ് മഹല്ല് ഭാരവാഹികള്‍ ബിഷപ്പുമാരെ വരവേറ്റത്. ഈ സന്ദര്‍ശനം ചേരമാന്‍ ജുമാമസ്ജിദിന് ഒരിക്കലും മറക്കാനാവുകയില്ലെന്ന് മഹല്ല് ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സെയ്തും ഖത്തീബ് സുലൈമാന്‍ മൗലവിയും ചേര്‍ന്ന് ആര്‍ച്ച് ബിഷപ്പിന് ഖുര്‍ആന്‍ സമ്മാനിച്ചു. മഹല്ല് കമ്മിറ്റിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് ബൈബിള്‍ സമ്മാനിച്ചു. മതങ്ങളുടെ സാരാംശം ഒന്നുതന്നെയാണെന്നും സ്‌നേഹമാണ് പ്രധാനമെന്നും മഹാകവി ഉള്ളൂരിന്റെ 'പ്രേമസംഗീത'ത്തിലെ വരികള്‍ ചൊല്ലി മേജര്‍ ആര്‍ച്ച് ബിഷപ്പ് വിശദീകരിച്ചു. 30 മിനിറ്റോളം മസ്ജിദില്‍ ചെലവഴിച്ചാണ് ബിഷപ്പുമാര്‍ മടങ്ങിയത്. courtesy : mathrubhumi.com


വേങ്ങര മാട്ടില്‍ പള്ളി പുനര്‍ നിര്‍മാണം: ഹൈദരലി തങ്ങള്‍ ഉത്ഘാടനം നിര്‍വഹിച്ചു.
വേങ്ങര-മാട്ടില് ബസാര്: വേങ്ങര-മാട്ടില് മഹല്ലിലെ മാട്ടില് ജുമാ മസ്ജിദ് പുനരുദ്ദാരണ പ്രവര്ത്തി ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള് നിര് വഹിച്ചു. പരപ്പനങ്ങാടി-കക്കാട്-വേങ്ങര റുട്ടില് വേങ്ങര ട്ടൌണിന് തൊട്ടു മുമ്പായി സ്ഥിതി ചെയ്യുന്ന മാട്ടില് ജുമാ മസ്ജിദില് യാത്രക്കാരാലും മഹല്ല് നിവാസികളാലും നിസ്കാരത്തിന് ആളുകളെ  ഉള്കൊള്ളാന് കഴിയാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ഇതിനൊരു പരിഹാരമായാണ് മസ്ജിദ് വിപുലീകരണം നട്പ്പില് വരുത്തുന്നത്. സ്വദേശത്തും-വിദേശത്തും ഉള്ള മഹല്ല് നിവാസികളും-അല്ലാത്തവരുമായ ആളുകളുടെ സഹായ സഹകരണം ഒന്നുമാത്രമാണ് 60 ലക്ഷം രുപ എസ്റ്റിമേറ്റ് വരുന്ന ഇതിനുള്ള മുതല് കൂട്ട്. യോഗത്തില് മഹല്ല് ഖാസി കുഞ്ഞാപ്പു മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് പാറയില് ബാപ്പു, സെക്രട്ടറി അബ്ദുല് ബാരി എന്ന കുഞ്ഞു, അബ്ദുല് ഖാദര് ഹാജി (KMCC -Bahrain ), മൊയ്തീന് കോയ തോട്ടശ്ശേരി തുടങ്ങിയവരും മറ്റു പ്രമുഖരും സംബന്ധിച്ചു.

SoftMahal on Facebook