Mahallu Empowerment Programmes

അന്നദാതാവായി മുന്നാക്കല്‍ പള്ളി

മലപ്പുറം: 50 വര്‍ഷംമുമ്പാണ് മൂന്നാക്കലില്‍ നേര്‍ച്ച തുടങ്ങിയത്. പണം, സ്വര്‍ണം, അരി, പായ, എണ്ണ തുടങ്ങിയവയാണ് ആദ്യകാലത്ത് നേര്‍ച്ചയായി ലഭിച്ചിരുന്നത്. നേര്‍ച്ചക്ക് അരി നല്‍കിയാല്‍ പ്രത്യേകം ഫലം കിട്ടുമെന്ന വിശ്വാസം പരന്നതോടെ അരി പ്രധാന നേര്‍ച്ചയായി. ആദ്യകാലത്ത് ഇങ്ങനെ കിട്ടിയ അരി കഞ്ഞിവച്ച് വിളമ്പുകയായിരുന്നു രീതി. അരിവരവ് വര്‍ധിച്ചതോടെ പള്ളിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന മഹല്ല് കമ്മിറ്റി ഇവ പരിസരത്തെ വിശ്വാസികള്‍ക്ക് ചെറിയതോതില്‍ വിതരണംചെയ്യാന്‍ തുടങ്ങി. പിന്നീടാണ് ഇത് സമീപ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചത്. പള്ളി സ്ഥിതിചെയ്യുന്ന എടയൂര്‍ പഞ്ചായത്തിലെയും പരിസരത്തെ പന്ത്രണ്ട് പഞ്ചായത്തുകളിലെയും 17,000 കുടുംബങ്ങള്‍ക്ക് നിലവില്‍ അരി നല്‍കിവരുന്നുണ്ട്. മഹല്ല് കമ്മിറ്റി വിതരണം ചെയ്യുന്ന പ്രത്യേക കാര്‍ഡ് ഉപയോഗിച്ചാണ് വിതരണം. പഞ്ചായത്തുകളിലെ 150 ഓളം മഹല്ലുകമ്മറ്റികളാണ് ജാതി-മത ഭേദമെന്യെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് മൂന്നാക്കല്‍ പള്ളി മഹല്ല്കമ്മറ്റി കാര്‍ഡ് അനുവദിക്കും. ഒരു കിലോ മുതല്‍ ഒരു ടണ്‍ അരിവരെ ഇവിടെ നേര്‍ച്ചയായി ലഭിക്കുന്നുണ്ട്. റമദാന്‍ കാലത്ത് അരിവരവ് കൂടും. നോമ്പുകാലത്തെ എല്ലാ ഞായറാഴ്ചകളിലും അരിവിതരണമുണ്ടാകും. ചുരുങ്ങിയത് 10 കിലോ അരിയാണ് ഓരോ കുടുംബത്തിനും നല്‍കുക. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ തുടരുന്ന അരിവിതരണത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളെത്തും. 9000 ചാക്കിലധികം അരിയാണ് ഈ ദിവസങ്ങളില്‍ ഇവിടെ വിതരണംചെയ്യുന്നത്. സാധാരണഗതിയില്‍ മാസത്തില്‍ രണ്ടുതവണയാണ് അരിവിതരണം. അരി നേര്‍ച്ചയായി കിട്ടിയാല്‍ പരിസരവാസികളെ കൂവി അറിയിക്കുകയായിരുന്നു പണ്ടത്തെ രീതി. ഇപ്പോള്‍ മൂന്നാക്കല്‍ പള്ളിവഴി അരിവിതരണം അറിയിക്കും. ഇത് ജനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടാണ് എല്ലാവരിലും എത്തുക. മിത്തും യാഥാര്‍ഥ്യവും നിറഞ്ഞ സാംസ്കാരിക പശ്ചാത്തലമുള്ള പള്ളിക്ക് 900 വര്‍ഷമാണ് പഴക്കം കണക്കാക്കുന്നത്. മേലെ പള്ളി, താഴെ പള്ളി എന്നിങ്ങനെ രണ്ടുപള്ളികളാണ് ഇവിടെയുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വര്‍ഷംതോറും നിരവധിപേര്‍ ഇവിടെ തീര്‍ഥാടനത്തിനെത്തുന്നുണ്ട്. മേലെ പള്ളി "സത്യപ്പള്ളി" എന്ന പേരിലും അറിയപ്പെടുന്നു. മുന്നാക്കല്‍ പള്ളി വെറുമൊരു മുസ്ലിം ആരാധനാലയം മാത്രമല്ല. പാവപ്പെട്ട പതിനായിരങ്ങളുടെ അന്നദാതാവാണ്. എല്ലാ മാസവും ഇവിടെ അരി വാങ്ങാനെത്തുന്നവരില്‍ ജാതിമത ഭേദങ്ങളില്ല. അന്നത്തിനായി കൈനീട്ടുന്ന ആര്‍ക്കും നിറമനസ്സോടെ ദാനംചെയ്യുന്ന ഈ പള്ളിയും മഹല്ല് കമ്മിറ്റിയും റമദാന്‍ നാളില്‍ കൂടുതല്‍ ഉദാരമാകും. പള്ളിക്ക് വിശ്വാസികള്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്ന അരിയാണ് പാവങ്ങളുടെ വിശപ്പടക്കാന്‍ പള്ളി ദാനം ചെയ്യുന്നത്.

 

ബ്ലാങ്ങാട് മഹല്ല് കൂട്ടായ്മ

ചേര്‍ക്കല്‍ ബ്ലാങ്ങാട് മഹല്ല് നിവാസികളുടെ അബുദാബി കൂട്ടായ്മ ‘ബ്ലാങ്ങാട് മഹല്ല് അസോസ്സിയേഷന്‍’ പതിമൂന്നാമത് ജനറല്‍ ബോഡി യോഗം യൂണിയന്‍ റസ്റ്റൊറണ്ടില്‍ ചേര്‍ന്നു. എ. പി. മുഹമ്മദ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹിമാന്‍ സ്വാഗതവും എം. വി. അബ്ദുല്‍ ലത്തീഫ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ബ്ലാങ്ങാട് മഹല്ലില്‍ നിന്നും സമീപ പ്രദേശങ്ങളിലേക്ക് താമസം മാറി പ്പോയ മഹല്ല് നിവാസികള്‍, കഴിഞ്ഞ കാലങ്ങളിലെ മഹല്ല് അസ്സോസ്സിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി, കമ്മിറ്റിയുമായി സഹകരിക്കാന്‍ തയ്യാറായി വന്നിട്ടുള്ളത് മഹല്ല് അസ്സോസ്സിയേഷന്റെ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ജെനറല്‍ ബോഡി വിലയിരുത്തി.
മുന്നൂറി ലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ബ്ലാങ്ങാട് ജുമാ അത്ത് പള്ളി, അതിന്റെ തനിമ നില നിര്‍ത്തി പുതുക്കി പണിയുവാന്‍ മുന്‍കയ്യെടുത്ത ജുമാ അത്ത് കമ്മിറ്റിയെ അസോസ്സിയേഷന്‍ പ്രശംസിച്ചു.
റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ക്ക് ശേഷം, പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എ. പി. മുഹമ്മദ് ശരീഫ് (പ്രസിഡന്ട്), എം. വി. അബ്ദുല്‍ ലത്തീഫ് (സിക്രട്ടറി ) പി. എം. അബ്ദുല്‍ റഹിമാന്‍ (ട്രഷറര്‍ ), കെ. വി. ഫൈസല്‍, എ. സഹീര്‍ (ജോ. സിക്ര), പി. എം. മൂസ, എന്‍. പി. ഫാറൂക്ക് (വൈസ് പ്രസി), പി. എം. ഹാഷിക്, കെ. വി. ഷൌക്കത്ത് അലി, കെ. വി. അബ്ദുല്‍ ഖാദര്‍ എന്നിവരെ എക്സിക്യുട്ടീവ്‌ അംഗങ്ങളായും പി. എം. അബ്ദുല്‍ കരീം, കെ. വി. ഇബ്രാഹിം കുട്ടി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

ലഹരി നിരോധനം : മാത്രകയായി ചെറുകര മഹല്ല്


ലഹരി നിരോധനം മഹല്ല് തലത്തില്‍ ചര്‍ച്ചചെയ്തുകൊണ്ട് പ്രദേശത്തെ പരിപ്പൂര്‍ണ്ണ ലഹരി നിരോധനം നടപ്പിലാക്കികൊണ്ട് ചുറുകര മഹല്ല് മാത്രകയാവുന്നു. വളര്‍ന്ന് വരുന്ന യുവ തലമുറയെ പരിപൂര്‍ണ്ണമായും മദ്യത്തിന്റേയും, ലഹരിമരുന്നിന്റേയും ഉപയോഗം നിര്‍ത്തലാക്കുന്ന തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും, മഹല്ലു നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പലിക്കത്തവര്‍ക്ക് പ്ത്യാഖാതങ്ങള്‍ ന്‍ല്‍ക്കും എന്ന സൂചനയും മഹല്ല് മുന്നോട്ട് വെക്കുന്നു. ഇത്തരതില്‍ മുഴുവന്‍ മഹല്ലുകളും സജ്ജമായാല്‍ ഒരുപരിധി വരെ ഇത്തരം ലഹരി മരുന്നുകളില്‍ നിന്നും നാടിന്നെ രക്ഷിക്കനാവും.



ചെറുകാവില്‍ മഹല്ല് തല കെയര്‍' പദ്ധതിക്ക് തുടക്കം


Sept 2011
 ഐക്കരപ്പടി: ചെറുകാവ് പഞ്ചായത്ത് സുന്നി മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി, പഞ്ചായത്തിലെ മഹല്ലുകളില്‍ നടപ്പിലാക്കുന്ന 'കെയര്‍' (ചെറുകാവ് അസോസിയേഷന്‍ ഫോര്‍ റിയല്‍ എംപവര്‍മെന്റ്) പദ്ധതിക്ക് തുടക്കമായി. മഹല്ല് തലങ്ങളില്‍ സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്. കണ്ണംവെട്ടിക്കാവ് യു.പി.സ്‌കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. മുനീര്‍ പറവൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഷാജഹാന്‍ റഹ്മാനി, മൈത്ര മുഹമ്മദ് മുസ്ല്യാര്‍ വിഷയാവതരണം നടത്തി. ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.അബ്ദുല്‍ കരീം, എ.കമ്മദ്, പി.കെ.മൂസ്സ, പി.വി.എ.ജലീല്‍, കെ.ടി.സക്കീര്‍ ബാബു, മുനീര്‍ ഹുദവി, പറമ്പില്‍ ശിഹാബുദ്ധീന്‍ പ്രസംഗിച്ചു.



സമുദായസമുദ്ധാരണത്തിന് മഹല്ല് നേതൃത്വങ്ങള്‍ മുന്നിട്ടിറങ്ങണം-മുഈനലി ശിഹാബ് തങ്ങള്‍  
august 
അരീക്കോട് : സമുദായത്തിന്റെ സമുദ്ധാരണത്തിന് മഹല്ലുകള്‍ നേതൃത്വം വഹിക്കണമെന്ന് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. അരീക്കോട്ട് ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്റെ മഹല്ല് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂരും ഹസന്‍ സഖാഫി പൂക്കോട്ടൂരും ക്ലാസെടുത്തു. ടി.എച്ച്. അബ്ദുള്‍ അസീസ് ബാഖവി, ഉമര്‍ ദര്‍സി തച്ചണ്ണ, സി.എം. കുട്ടി സഖാഫി, പി.ടി. ഉമ്മര്‍ ഹാജി, കെ.സി. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. എം. സുല്‍ഫിക്കര്‍ സ്വാഗതവും കെ.ടി. മുഹമ്മദലിനന്ദിയും പറഞ്ഞു
ശിഹാബ്‌ തങ്ങള്‍ സ്മാരക മദ്രസ്സ കം ഷോപ്പിംഗ്‌ കോംപ്ലക്സ്‌ ശിലാസ്ഥാപനവും മഹല്ല് കുടുംബ സംഗമവും
August 2011
ചേന്ദമംഗലൂര്‍: മസ്ജിദുല്‍ ഫാറൂഖ് മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള നജാത്തുല്‍ ഈമാന്‍ മദ്രസയ്ക്കുവേണ്ടി നിര്‍മിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക മദ്രസ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം പാണക്കാട് അബ്ബാസലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. യു.കെ. അബ്ദുള്‍ലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. മഹല്ല് കുടുംബ സംഗമം സി. മോയിന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഓണമ്പള്ളി മുഹമ്മദ് ഫൈസി , ഷറഫുദ്ദീന്‍, കെ.വി. അബ്ദുറഹിമാന്‍, കെ.പി. ഷംസുദ്ദീന്‍, സലാം ഫൈസി മുക്കം, അയൂബ് കൂളിമാട്, കെ.എം. ഷരീഫ് ഫൈസി, വി. സുലൈമാന്‍, നാസര്‍ സെഞ്ച്വറി, കെ.സി. മൂസ, വി. അബ്ദുള്‍കരീം എന്നിവര്‍ പ്രസംഗിച്ചു. എം.കെ. മുസ്തഫ സ്വാഗതവും മരക്കാര്‍ നന്ദിയും പറഞ്ഞു.






സാജിഹുസമീര്‍ അല്‍ അസ്ഹരിമികച്ച ഇമാം കാളികാവ് മാതൃകാ മഹല്ല്


27 July 2010

തൃക്കരിപ്പൂര്‍ : സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന പരേതനായ വി.പി.എം. അബ്ദുള്‍ അസീസ് മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മികച്ച ഇമാമിനുള്ള ആദ്യപുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ കാറമേല്‍ മഹല്ല് ഇമാം സാജിഹുസമീര്‍ അല്‍ അസ്ഹരി ചേളാരിക്ക് ലഭിച്ചു. ശാസ്ത്രീയപ്രവര്‍ത്തനത്തിലൂടെ മാതൃകാമഹല്ലായി മലപ്പുറംകാളികാവ് മഹല്ലിനെയും തിരഞ്ഞെടുത്തു. അബ്ദുള്‍ അസീസ് മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുള്‍സമദ് പൂക്കോട്ടൂര്‍ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനംചെയ്തു. സമസ്ത വിദ്യാഭ്യാസബോര്‍ഡ് സംസ്ഥാന സെക്രട്ടറി പി.കെ.പി.അബ്ദുള്‍സലാം മുസ്‌ല്യാര്‍ അവാര്‍ഡ് വിതരണംചെയ്തു. സ്മരണിക പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ പ്രകാശനംചെയ്തു. സിയാറത്തിന് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നേതൃത്വംനല്‍കി. സി.അബ്ദുള്‍അസീസ് ഹാജി അധ്യക്ഷനായി. ടി.കെ.പൂക്കോയ തങ്ങള്‍, മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, എ.ജി.സി. ബഷീര്‍, ചുഴലി മൊഹ്‌യുദ്ദീന്‍ മൗലവി, എസ്.വി.മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. മെട്ടമ്മല്‍ സി.എച്ച്.സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഫൗണ്ടേഷന്‍ നല്‍കുന്ന കമ്പ്യൂട്ടറുകള്‍ സി.ടി.മുഹമ്മദ് സി.അബ്ദുള്‍അസീസ് ഹാജിയെ ഏല്പിച്ചു. ടി.പി.ശഫീഖ് സ്വാഗതവും സി.ടി.അബ്ദുള്‍ഖാദര്‍ നന്ദിയും പറഞ്ഞു. 


SoftMahal on Facebook